വിമാനയാത്രാക്കൂലി വര്‍ധന ജനവരി ഒന്നുമു-തല്‍
തിരുവനന്തപുരം: വിമാനയാത്രാക്കൂലിയില്‍ പത്തു ശതമാനം വര്‍ധന വരുത്താന്‍ വിമാനക്കമ്പനികള്‍ തീരുമാനിച്ചതായി അറിയുന്നു. 2001 ജനവരി ഒന്ന് തിങ്കളാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം.
നിരക്കു വര്‍ധന സംബന്ധിച്ച് ട്രാവല്‍ ഏജന്റുമാര്‍ക്ക് അറിയിപ്പു ലഭിച്ചിട്ടുണ്ട്. നിരക്കു വര്‍ധനയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നിരക്കു വര്‍ധനയെക്കുറിച്ച് എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അന്താരാഷ്ട്ര തലത്തില്‍ യാത്രാക്കൂലി വര്‍ധിപ്പിക്കാനുള്ള ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(അയാട്ട) തീരുമാനം നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് എയര്‍ ഇന്ത്യ വിശദീകരിക്കുന്നു. വിമാനക്കമ്പനികള്‍ക്കു വരുന്ന അധികച്ചെലവ് പരിഗണിച്ചാണ് യാത്രാക്കൂലി വര്‍ധന തീരുമാനിച്ചതത്രെ.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഗള്‍ഫ് സര്‍വീസുകളായ ഷാര്‍ജ, ദോഹ, കുവൈറ്റ്, ബഹറിന്‍ സര്‍വീസുകളിലും യാത്രാക്കൂലി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications