Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുഴലിക്കാറ്റ് ദുര്‍ബലം

ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടന്ന ചുഴലിക്കാറ്റ് ദുര്‍ബലമായി. കെടുതികളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഡിസംബര്‍ 28 വ്യാഴാഴ്ച പുര്‍ച്ചെ 3.30 ഓടെയാണ് തൂത്തുകുടിതീരത്ത് ചുഴലിക്കാറ്റെത്തിയത്. വടക്കന്‍ തീരപ്രദേശ ജില്ലകളില്‍ കനത്ത മഴയുമുണ്ടായി.

ഇതുവരെ കെടുതികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ച വൈകുന്നേരത്തോടെ മാത്രമേ ചുഴലിക്കാറ്റുണ്ടാക്കിയ ഫലങ്ങളെ കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് ലഭിക്കുകയുള്ളൂ.

തൂത്തുക്കുടി, രാമനാഥപുരം, തഞ്ചാവൂര്‍, തിരുനെല്‍വേലി, നാഗപട്ടണം, കന്യാകുമാരി, കരിയക്കല്‍ എന്നീ ജില്ലകളില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം.

കനത്ത മഴക്കൊപ്പം 80-85 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയത്. ആദ്യം കനത്ത മഴയനുഭവപ്പെട്ടെങ്കിലും പിന്നീട് ദുര്‍ബലമായി.

കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍ ശ്രീലങ്കയില്‍ ചുഴലിക്കാറ്റ് വന്‍നാശമാണ് വിതച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+