Get Updates
Get notified of breaking news, exclusive insights, and must-see stories!

അമര്‍ത്യസെന്നിന് ഡിലിറ്റ് നല്‍കി

തിരുവനന്തപുരം: നോബല്‍സമ്മാനജേതാവ് അമര്‍ത്യസെന്നിനെ ഡിലിറ്റ് ബിരുദം നല്‍കി കേരള സര്‍-വ-ക-ലാ-ശാ-ല ആദരിച്ചു.

ഡിസംബര്‍ 28 വ്യാഴാഴ്ച യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ യൂണിവേഴ്സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സുഖ്ദേവ്സിംഹ് കാംഗാണ് അമര്‍ത്യസെന്നിന് ഡിലിറ്റ് ബിരുദം നല്‍കിയത്.

കേരള സര്‍-വ-ക-ലാ-ശാ-ല ഡിലിറ്റ് ബിരുദം നല്‍കുന്ന 20-ാമത്തെ വ്യക്തിയാണ് അമര്‍ത്യസെന്‍.

തന്റെ അക്കാദമികജീവിതത്തില്‍ പ്രധാനപങ്ക് വഹിച്ചിട്ടുള്ള കേരളവുമായി ഇത്തരമൊരു ബിരുദത്തിലൂടെ ബന്ധം സ്ഥാപിക്കാന്‍ നിമിത്തമായതില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് മറുപടി പ്രസംഗത്തില്‍ അമര്‍ത്യസെന്‍ പറഞ്ഞു.

സര്‍വകലാശാലകള്‍ അധികാരകേന്ദ്രങ്ങളുമായി അകലം പാലിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതിക പരിശീലനത്തിന് മാത്രമുള്ള വേദികളല്ല സര്‍വകലാശാലകള്‍. അത് ആത്മപരിശോധനക്കും സ്വയം വിലയിരുത്തിലിനുമുള്ള അവസരങ്ങള്‍ കൂടി നല്‍കുകയാണ്. ഈ കാലഘട്ടത്തില്‍ ആത്മപരിശോധനക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമര്‍ത്യസെന്നിനുള്ള ബഹുമതി പത്രം വൈസ് ചാന്‍സലര്‍ ഡോ.ബി.ഇക്ബാല്‍ വായിച്ചു. ലോകത്ത് യാതന അനുഭവിക്കുന്ന വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്ക് ഒരു പ്രചോദനകേന്ദ്രമായി തീര്‍ന്നിരിക്കുകയാണ് അമര്‍ത്യസെന്നെന്ന് ബഹുമതി പത്രത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+