ആന്റണിക്ക് ഇന്ന് അറുപത് തികയുന്നു
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് എ.കെ.ആന്റണിക്ക് ഡിസംബര്‍ 28 വ്യാഴാഴ്ച 60 വയസ് തികയുന്നു. പെരുമാറ്റങ്ങളിലും ജീവിതരീതിയിലും വ്യത്യസ്തത പുലര്‍ത്തുന്ന ആന്റണിയുടെ ഷഷ്ഠിപൂര്‍ത്തി ദിനത്തിലും അദ്ദേഹത്തിന്റെ വീട്ടില്‍ കാര്യമായ ആഘോഷങ്ങളൊന്നും തന്നെ ഉണ്ടായില്ല.
വീട്ടില്‍ വെച്ച് ഭാര്യ എലിസബത്തിനും മക്കള്‍ക്കുമൊപ്പം ജന്മദിനകേക്ക് മുറിക്കുന്നതിലൊതുങ്ങി 60-ാം പിറന്നാള്‍ ആഘോഷങ്ങള്‍. ടെലഫോണില്‍ പിറന്നാള്‍ ആശംസകള്‍ നേരാനെത്തുമെന്ന് അറിയിച്ചവരെ ആന്റണി സ്നേഹപൂര്‍വം പിന്തിരിപ്പിച്ചു. ഇതുവരെ ഒരു പിറന്നാളും ആഘോഷിക്കാത്ത താന്‍ 60-ാം ജന്മദിനത്തിലും പ്രത്യേകമായൊന്നും കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാവിലെ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, കോണ്‍ഗ്രസ് നേതാക്കളായ പന്തളം സുധാകരന്‍, എം.എം.ഹസ്സന്‍ എന്നിവര്‍ ജന്മദിനാശംസകള്‍ നേരാന്‍ ആന്റണിയുടെ വീട്ടിലെത്തി.












Click it and Unblock the Notifications