വൃദ്ധരുടെ ക്ഷേമത്തിനായി പദ്ധതി
തിരുവനന്തപുരം: ദാരിദ്യ്രരേഖക്കു താഴെയുള്ള വാര്‍------ധ-ക്യ-ത്തി-ലെ-ത്തി-യ-വ-രു-ടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ പദ്ധതി ഏര്‍പ്പെടുത്തും.
ഡിസംബര്‍ 28 വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഇ.കെ.നായനാരാണ് ഇക്കാര്യം അറിയിച്ചത്.
ചികിത്സക്കുള്ള സഹായവും മറ്റു ചെലവുകളും ഫണ്ടില്‍ നിന്ന് നല്‍കും. ഫണ്ടില്‍ നിക്ഷേപിക്കുന്ന പണത്തിന്റെ പലിശ ഉപയോഗിച്ചാണ് സഹായം നല്‍കുക.
പദ്ധതി നടപ്പിലാക്കുന്നതിനായി കരടുരേഖ സമര്‍പ്പിക്കാനായി സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നായനാര്‍ അറിയിച്ചു.












Click it and Unblock the Notifications