തോമസ് മാര്‍ ദിവന്നാസിയോസ് നിയുക്ത കാതോലിക്ക
കൊച്ചി: മലങ്കര യാക്കോബായ സുറിയാനി സഭയിലെ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നിയുക്ത കാതോലിക്കയായി ഡോ.തോമസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയെ തിരഞ്ഞെടുത്തു.
ഡിസംബര്‍ 27 ബുധനാഴ്ച രാവിലെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ അഖില മലങ്കര പള്ളി പ്രതിപുരുഷ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. യാക്കോബായ സഭയിലെ മെത്രാപ്പൊലീത്തമാരും അല്മായരും ചടങ്ങില്‍ പങ്കെടുത്തു.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലൂസ് ദ്വിതീയന്‍ ബാവ കാലം ചെയ്ത ഒഴിവിലേക്കാണ് എപ്പിസ്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റും അങ്കമാലി ഭദ്രാസനാധിപനുമായ തോമസ് മാര്‍ ദിവന്നാസിയോസിനെ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്.
തീരുമാനത്തെ തുടര്‍ന്ന് ദമാസ്കസിലെ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയില്‍ നിന്നുള്ള സ്ഥാനചിഹ്നം നിയുക്ത കാതോലിക്കയെ മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, തോമസ് മാര്‍ തിമോത്തിയോസ് എന്നിവര്‍ ചേര്‍ന്ന് അണിയിച്ചു.
1929 ജൂലായ് 22ന് പുത്തന്‍കുരിശിനു സമീപം വടയമ്പാടിയില്‍ ചെറുവള്ളില്‍ മത്തായിയുടെയും കുഞ്ഞാമയുടെയും മകനായി ജനിച്ച തോമസ് മാര്‍ ദിവന്നാസി-യോസിന് ഇപ്പോള്‍ 72 വയസ്സായി. കാതോലിക്ക ബാവയായിരുന്ന പൗലോസ് മാര്‍ പീലക്സിനോസിന്റെയും ഞാര്‍ത്താങ്കല്‍ കോരത് മല്പ്പാന്റേയും കീഴിലായിരുന്നു വൈദിക വിദ്യാഭ്യാസം.
1958ല്‍ അന്തോഖ്യ പ്രതിനിധി മാര്‍ യൂലിയോസ് ബാവ ഇദ്ദേഹത്തി-ന് കശ്ശീശപ്പട്ടം നല്കി. 1974ല്‍ ദമാസ്കസില്‍ വെച്ച് യാക്കൂബ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയാണ് മാര്‍ ദിവന്നാസി-യോസിനെ മെത്രാപ്പോലീത്തയായി വാഴിച്ചത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications