Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് സംസ്ഥാനങ്ങളില്‍ ഒന്നിച്ച് തിരഞ്ഞെടുപ്പ്

തിരുവനന്തപുരം: കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആലോചിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജി.വി.ജി.കൃഷ്ണമൂര്‍ത്തി പറഞ്ഞു.

കേരളത്തിലും തമിഴ്നാട്ടിലും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 28 വ്യാഴാഴ്ച തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

തിരഞ്ഞെടുപ്പ് നടത്താവുന്ന വിധം കേരളത്തിലെ ക്രമസമാധാനനില തൃപ്തികരമാണ്. പ്രശ്നങ്ങള്‍ ഉണ്ടാവാനിടയുള്ള ബൂത്തുകളേതൊക്കെയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ വിലയിരുത്തും.

വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേടുകളുണ്ടെങ്കില്‍ ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+