വാജ്പേയിക്ക് സുഖചികിത്സ നടത്തി
കുമരകം: എട്ടു ദിവസത്തെ വിശ്രമത്തിനായി കുമരകത്തെത്തിയ പ്രധാനമന്ത്രി വാജ്പേയിക്ക് സുഖചികിത്സ തുടങ്ങി. ഡിസംബര്‍ 27 ബുധനാഴ്ച ആയുര്‍വേദ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ വാജ്പേയിയെ മസാജ് ചെയ്തു.
ശിരോധാരയും മസാജും നല്‍കാനെത്തിയത് കോയമ്പത്തൂര്‍ ആര്യവൈദ്യശാലയിലെ വിനോദ് ആണ്. അദ്ദേഹത്തോടൊപ്പം ഡോ.സുരേന്ദ്രനും പ്രധാനമന്ത്രിയുടെ സുഖചികിത്സയുടെ മേല്‍നോട്ടത്തിനുണ്ടായിരുന്നു.
മസാജ് കഴിഞ്ഞതിനു ശേഷം അദ്ദേഹം ചൂടുവെള്ളത്തില്‍ കുളിച്ചു. മസാജിനു ശേഷം അദ്ദേഹം ഉന്മേഷവാനായി കാണപ്പെട്ടു.
കുമരകത്തെ വിശ്രമത്തിനിടയില്‍ വാജ്പേയിക്ക് ആയുര്‍വേദവിധി പ്രകാരമുള്ള സുഖചികിത്സ മാത്രമേ നല്‍കുന്നുള്ളൂ.












Click it and Unblock the Notifications