പ്രധാനമന്ത്രിക്ക് ചികിത്സ നടത്തിയില്ലെന്ന്
കോട്ടയം: കുമരകത്ത് ഒഴിവുകാലം ചെലവഴിക്കുന്ന പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഒരു വിധത്തിലുള്ള ചികിത്സയ്ക്കും വിധേയനായിട്ടില്ലെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ കാല്‍മുട്ടില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന പ്രധാനമന്ത്രി ഡിസംബര്‍ 27 ബുധനാഴ്ച ആയുര്‍വേദ ചികിത്സ നടത്തി എന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. സുഖചികിത്സയുടെ ഭാഗമായ മസാജിനു ശേഷം ചൂടുവെള്ളത്തില്‍ കുളി നടത്തുന്നത് എങ്ങനെയാണ് കാല്‍മുട്ടിനുള്ള ചികിത്സയാകുന്നതെന്ന് ഔദ്യോഗിക വക്താവ് ചോദിച്ചു.
കുമരകത്തെ കാലാവസ്ഥ ആയുര്‍വേദ ചികിത്സയ്ക്ക് അനുയോജ്യമാണെങ്കിലും വളരെ കുറച്ചു ദിവസം മാത്രമെ പ്രധാനമന്ത്രി ഇവിടെ തങ്ങുന്നുള്ളു എന്നതിനാല്‍ ചികിത്സ നടത്തുന്നില്ല.
അപ്രതീക്ഷിതമായി എത്തിയ മഴ കാരണം പ്രധാനമന്ത്രി ഡിസംബര്‍ 28 വ്യാഴാഴ്ച ഏകദേശം പൂര്‍ണ്ണമായും തന്റെ മുറിയില്‍ തന്നെ കഴിച്ചുകൂട്ടി.












Click it and Unblock the Notifications