ബച്ചന്‍ ദൂരദര്‍ശനുള്ള കടത്തിന്റെ പകുതി വീട്ടി
ദില്ലി: ദൂരദര്‍ശന് കൊടുത്തു തീര്‍ക്കാനുള്ള കടത്തിന്റെ പകുതി അമിതാഭ് ബച്ചന്‍ വീട്ടി. ബാക്കി തുക മൂന്നു തവണയായി കൊടുത്തുതീര്‍ക്കുമെന്ന് ബച്ചന്‍ വ്യക്തമാക്കി.
ഡിസംബര്‍ 28 വ്യാഴാഴ്ച ദൂരദര്‍ശന്‍ ഹെഡ്ക്വാട്ടേഴ്സില്‍ വെച്ചാണ് പ്രസാര്‍ഭാരതി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ രാജിവ് രത്നഷായ്ക്ക് ബച്ചന്‍ 9,65,53,558 രൂപയുടെ ചെക്ക് കൈമാറിയത്. നേരത്തെ ദൂരദര്‍ശന് ബച്ചന്‍ 50 ലക്ഷം രൂപ നല്‍കിയിരുന്നു.
ജീവിതത്തിലുണ്ടായ തിരിച്ചടികള്‍ തന്നെ ഒട്ടേറെ പാഠങ്ങള്‍ പഠിപ്പിച്ചെന്ന് ദൂരദര്‍ശന്‍ ഹെഡ്ക്വാട്ടേഴ്സില്‍ വെച്ച് വാര്‍ത്താ ലേഖകരോട് സംസാരിക്കവെ ബച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications