Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഐടിയു: അംഗസംഖ്യ കുറക്കുന്നതില്‍ എതിര്‍പ്പ്

ഹൈദരാബാദ്: സിഐടിയു ജനറല്‍ കൗണ്‍സിലിലെയും വര്‍ക്കിംഗ് കമ്മിറ്റിയിലെയും അംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നിര്‍ദേശത്തിനെതിരെ സിഐടിയു ദേശീയ സമ്മേളനത്തില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു.

ദേശീയസമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.കെ.പാന്ഥെയാണ് കേന്ദ്രസമിതിയിലെ അംഗസംഖ്യ കുറക്കണമെന്ന നിര്‍ദേശം അവതരിപ്പിച്ചത്.

ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം 500ല്‍ നിന്ന് 415 ആക്കാനും വര്‍ക്കിംഗ് കമ്മിറ്റിയിലെ എണ്ണം 122ല്‍ നിന്നും 106 ആക്കാനുമാണ് നിര്‍ദേശം.

എന്നാല്‍ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ ഇപ്പോള്‍ അംഗങ്ങളായിരിക്കുന്ന പലരും ഒഴിയേണ്ടിവരുമെന്നതുകൊണ്ടു നിര്‍ദേശത്തിനെതിരെ പ്രതിഷേധമുയരുകയായിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതു മറ്റൊരു ദിവസത്തേക്ക് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+