ആന്ധ്രയിലും വിഷമദ്യ ദുരന്തം
ഹൈദരാബാദ്: ആന്ധ്ര പ്രദേശില്‍ ഡിസംബര്‍ 29 വെള്ളിയാഴ്ച ഉണ്ടായ വിഷമദ്യ ദുരന്തത്തില്‍ ഏഴു പേര്‍ മരിച്ചു. പത്തു പേരെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അനന്ത്പൂര്‍ ജില്ലയിലെ മലമീഡപ്പള്ളി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. രചിനപ്പള്ളി ഗ്രാമത്തലവനും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഡിസംബര്‍ 28 വ്യാഴാഴ്ച രാത്രി വ്യാജമദ്യം കഴിച്ചവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഇവരെ കദ്രി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംസ്ഥാന എക്സൈസ് മന്ത്രി ടി.നാഗേശ്വര റാവു സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications