ബിജെപി നേതൃസമ്മേളനം ഞായറാഴ്ച
കോട്ടയം: ബിജെപി സംസ്ഥാന നേതൃസമ്മേളനം ഡിസംബര്‍ 31 ഞായറാഴ്ച കുമരകത്തു നടക്കും.
പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യും. കുമരകത്ത് ഒഴിവുകാലം ചെലവഴിക്കുന്ന പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിച്ചാണ് സമ്മേളനം ഇവിടെയാക്കിയത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ അധ്യക്ഷനായിരിക്കും. കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉള്‍പ്പടെയുള്ള മറ്റു നേതാക്കള്‍ നേതൃസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.












Click it and Unblock the Notifications