വൈപ്പിന്‍ പാലത്തിന് തറക്കല്ലിട്ടു
കൊച്ചി: ഗോശ്രീ പദ്ധതിയുടെ ഭാഗമായ വൈപ്പിന്‍ പാലത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഇ.കെ.നായനാര്‍ നിര്‍വഹിച്ചു.
ഡിസംബര്‍ 29 വെള്ളിയാഴ്ച വൈകുന്നേരം കാളമുക്ക് ജംഗ്ഷനിലാണ് ആയിരക്കണക്കിന് ദ്വീപ് നിവാസികള്‍ കാത്തിരുന്ന ചടങ്ങ് നടന്നത്. എറണാകുളത്ത് നിന്നും ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെ ജങ്കാറിലാണ് മുഖ്യമന്ത്രിയെ വേദിയിലെത്തിച്ചത്.
തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ്കുട്ടി ചടങ്ങില്‍ ആദ്ധ്യക്ഷനായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.ജെ.ജോസഫ്, ജോര്‍ജ്ജ് ഈഡന്‍ എംപി, മേയര്‍ സി.എം.ദിനേശ്മണി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
കൊച്ചി രാജ്യത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന സഹോദരന്‍ അയ്യപ്പന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെടുന്നത്. എറണാകുളം മുതല്‍ വൈപ്പിനില്‍ പാലം ചെന്നു ചേരുന്നതു വരെ 3485 മീറ്ററുണ്ട്.












Click it and Unblock the Notifications