ചേകന്നൂര്‍ കേസ്: രണ്ടു മാസത്തിനകം കുറ്റപത്രം
മലപ്പുറം: ചേകന്നൂര്‍ മൗലവി കേസില്‍ രണ്ടു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സിബിഐ വ്യക്തമാക്കി.
ഗള്‍ഫിലുള്ള പ്രതികളെ പിടികൂടാനായി ശ്രമം നടത്തിവരികയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഗള്‍ഫിലേക്ക് പോകുന്നില്ലെന്നും മറ്റ് വഴികള്‍ തേടിവരികയാണെന്നും സിബിഐ വക്താവ് പറഞ്ഞു.
സിബിഐ അറസ്റ് ചെയ്ത ഇല്യന്‍ ഹംസ, വി.വി.ഹംസ സഖാഫി എന്നിവരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കുന്നത്.
മൗലവിയെ കാണാതായ സമയത്ത് സജീവമായിരുന്ന എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങളെയും കേസന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും സൂചനകള്‍ ലഭിക്കുകയാണെങ്കില്‍ വീണ്ടും ചുവന്നകുന്നില്‍ മണ്ണ് മാന്തി പരിശോധന നടത്തും.












Click it and Unblock the Notifications