കൊച്ചിയിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍
കോട്ടയം: കേരളത്തിന്റെ വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി വാജ്പേയി അറിയിച്ചു.
കുമരകത്ത് സുഖവാസത്തിനെത്തിയ പ്രധാനമന്ത്രിയെ കാണാനെത്തിയ എംപിമാരെയാണ് വാജ്പേയി ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ മന്ത്രിസഭ തീരുമാനമെടുത്തു കഴിഞ്ഞുവെന്നും ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കുന്നത് സംബന്ധിച്ച് ചില രാജ്യങ്ങളുമായി ചര്‍ച്ച നടന്നുവരികയാണെന്നും ഡിസംബര്‍ 29 വെള്ളിയാഴ്ച എംപിമാരായ സുരേഷ്കുറുപ്പ്, ഫ്രാന്‍സിസ് ജോര്‍ജ്ജ്, വക്കച്ചന്‍ മറ്റത്തില്‍ എന്നിവരെ പ്രധാനമന്ത്രി അറിയിച്ചു.
നാണ്യവിളകളുടെ വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. എറണാകുളത്ത് നിന്നും ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള കായംകുളം തീവണ്ടിപ്പാത ഇരട്ടിപ്പിക്കണമെന്നാവശ്യപ്പെട്ട് സുരേഷ്കുറുപ്പ് എംപി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി.












Click it and Unblock the Notifications