Get Updates
Get notified of breaking news, exclusive insights, and must-see stories!

നെടുമ്പാശ്ശേരി: ജനറല്‍ ബോഡിയില്‍ ബഹളം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള കമ്പനിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം ഇതുവരെ നല്കാത്തതിനെതിരെ പ്രതിഷേധിച്ച ഓഹരി ഉടമകള്‍ ഡിസംബര്‍ 29 വെള്ളിയാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി അലങ്കോലപ്പെടുത്തി.

വിമാനത്താവള കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ടു മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കത്തെയും ഓഹരി ഉടമകള്‍ ശക്തമായി എതിര്‍ത്തു. എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ അധ്യക്ഷതയിലാണ് ആറാമത് വാര്‍ഷിക പൊതുയോഗം ചേര്‍ന്നത്.

സര്‍ക്കാരിന്റെ 51 ശതമാനം വിഹിതമായ 74 കോടി സംബന്ധിച്ച് നല്കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ചു തീരുമാനമാകാതെ മന്ത്രിമാരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കരുതെന്ന് ഓഹരി ഉടമകള്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാനത്താവള കമ്പനിക്ക് സര്‍ക്കാര്‍ ഓഹരി ഇനത്തില്‍ നല്കേണ്ട തുക ഉടനെ നല്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വിമാനത്താവള കമ്പനിയില്‍ സര്‍ക്കാരിന്റെ ഓഹരി വിഹിതം പൂര്‍ണ്ണമായി നല്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിന്നീട് ഉറപ്പുനല്കി.

നെടുമ്പാശ്ശേരിയിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പ് ഏതാനും നാളുകള്‍ക്കകം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജനറല്‍ ബോഡിയില്‍ സംബന്ധിച്ച വൈദ്യുതി മന്ത്രി എസ്.ശര്‍മ്മ അറിയിച്ചു.

വിമാനത്താവളത്തിനു വേണ്ടി ഭൂമി വിട്ടുകോടുത്തതിന് നഷ്ടപരിഹാരം ലഭിക്കാത്ത ഭൂവുടമകള്‍ ജനറല്‍ ബോഡി നടന്ന ഹാളിനു പുറത്ത് ധര്‍ണ്ണ നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+