കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലന്‍ കുറ്റംചെയ്തെന്ന് ക്രൈംബ്രാഞ്ച്

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുന്‍മന്ത്രി നീലന്‍ ഗതാഗതവകുപ്പ് സെക്രട്ടറി നളിനിനെറ്റോയോട് മോശമായി പെരുമാറിയെന്ന കാര്യം സ്ഥരീകരിക്കുന്നു.

നളനിനെറ്റോയുടെ മാന്യതയെ മുറിവേല്പിക്കുന്ന തരത്തില്‍ അവരോട് പെരുമാറിയ നീലനെ വിചാരണയ്ക്ക് വിധേയമാക്കാവുന്ന സാഹചര്യമുണ്ടെന്നും ഡിസംബര്‍ 28വ്യാഴാഴ്ച ക്രൈംബ്രാഞ്ച് ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള നീലന്റെ ശ്രമങ്ങള്‍ക്ക് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ശക്തമായ തിരിച്ചടിയായി.1999 ഡിസംബര്‍ 21നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.മന്ത്രിയുടെ ചേംബറിലേക്ക് കടന്നുചെന്ന തന്നെ മന്ത്രി ശാരീരികമായി ഉപദ്രവിക്കാന്‍ മുതിര്‍ന്നുവെന്നാണ് നളിനിനെറ്റോ നല്കിയ പരാതി.

ക്രൈംബ്രാഞ്ച് നല്കിയ 300പേജുള്ള കുറ്റപത്രത്തില്‍ നീലനെതിരായ പരാതി ശരിവയ്ക്കുന്നു.മന്ത്രിയുടെ ചേംബറില്‍ നീലന്‍മാത്രമുള്ളപ്പോഴാണ് സംഭവമുണ്ടായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.നളിനിനെറ്റോ കൊണ്ടുവന്ന ഫയലുകളില്‍ ഒപ്പുവച്ച ശേഷം മന്ത്രി നളിനിനെറ്റോയുടെ കൈകളില്‍ കടന്നുപിടിക്കുകയായിരുന്നു.നളിനിയുടെ കൈകള്‍ ഉടനെ മന്ത്രി തന്റെ മുഖത്തോട് ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുകയുണ്ടായി.എന്നാല്‍ നളിനി കുതറിമാറുകയും വാക്കാല്‍ എതിര്‍പ്പുപ്രകടിപ്പിക്കുകയും ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് പരാതിയില്‍ പറയുന്നു.പക്ഷെ നാടാര്‍ വീണ്ടും നളിനിയെ ആക്രമിക്കാന്‍ മുതിരുകയായിരുന്നു.ഇതില്‍ നളിനിയുടെ ചുണ്ടുകള്‍ക്കും വലത്തേ ചൂണ്ടുവിരലിനും പരിക്കുപറ്റി-ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.

പ്രശ്നത്തെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിരുന്നു.വിചാരണയ്ക്കായി ജുഡിഷ്യല്‍ കമ്മീഷന് കേസ് ഡയറി കൈമാറേണ്ടിവന്നതിനാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം കുറേ നാളായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷനുമുന്നില്‍ പരസ്യവിചാരണക്ക് ചെല്ലാന്‍ നളിനിനെറ്റോ വിസമ്മതം പ്രകടിപ്പിച്ചതോടെ ക്രൈംബ്രാഞ്ച് അന്വേഷണം സുഗമമായി പൂര്‍ത്തിയായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X