നേ-പ്പാ-ള്‍ അ-ക്ര-മം അവ-സാ-നി-പ്പി-ക്കാന്‍ പ്ര-ധാ-ന-മ-ന്ത്രി
കുമരകം:നേപ്പാളില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന അക്രമം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി വാജ്പേയി നേപ്പാള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇന്ത്യാവിരുദ്ധശക്തികള്‍ നടത്തുന്ന അക്രമനീക്കങ്ങളെ അടിച്ചമര്‍ത്താന്‍ ശക്തമായ ഭാഷയിലാണ് വാജ്പേയി നേപ്പാള്‍ പ്രധാനമന്ത്രി ജി.പി.കൊയ്രാളയോട് ആവശ്യപ്പെട്ടത്.ഹിന്ദി നടന്‍ ഹൃത്വിക് റോഷന്‍ നേപ്പാളികളെ വിമര്‍ശിച്ചുവെന്നതിന്റെ പേരിലാണ് നേപ്പാളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. വളരെ പെട്ടെന്ന് അതൊരു ഇന്ത്യാവിരുദ്ധകലാപമായി മാറുകയായിരുന്നു.അക്രമികള്‍ക്ക് നേരെ നടന്ന പൊലീസ് വെടിവയ്പില്‍ നാലു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു.
അക്രമത്തിന്റെ പിന്നിലെ യഥാര്‍ത്ഥപ്രതികളെ കണ്ടെത്താന്‍ നേപ്പാള്‍ പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.അക്രമത്തിനു പിന്നില്‍ ദാവൂദിന്റെ കരങ്ങളുണ്ടെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ ആരോപിച്ചിരുന്നു.അത്തരം വിദേശശക്തികള്‍ ഉണ്ടെങ്കില്‍ അന്വേഷണത്തില്‍ എല്ലാം വെളിച്ചത്തുകൊണ്ടുവരുമെന്ന് കൊയ്രാള പറഞ്ഞു.
ഇതിനിടെ നേപ്പാളികളെ താന്‍ വിമര്‍ശിച്ചുവെന്ന ആരോപണം നിഷേധിച്ചുകൊണ്ടുള്ള ഹൃത്വിക് റോഷന്റെ അറിയിപ്പ് ഇന്ത്യയിലെ എല്ലാ ടിവിചാനലുകളും പ്ര ദര്‍ശിപ്പിച്ചത് തെറ്റിദ്ധാരണഒഴിവാക്കാന്‍ സഹായിച്ചു.അതേ സമയം നേപ്പാളില്‍ ഇന്ത്യന്‍ ടിവിചാനലുകള്‍ ഇന്നലെ പ്രവര്‍ത്തിക്കാത്തതിനാല്‍ അവിടെ ഈ പരിപാടി പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. അക്രമികള്‍ കേബിളുകള്‍ തകര്‍ത്തതിനാലാണിത്.












Click it and Unblock the Notifications