സ്നേക്ക് പാര്‍ക്ക്: ഡിഎഫ്ഒയുടെ കത്ത് അവഗണിച്ചു
തിരുവനന്തപുരം: പാപ്പിനിശ്ശേരി പാമ്പ് വളര്‍ത്ത് കേന്ദ്രത്തിനെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡിഎഫ്ഒ ഒ.ജയരാജന്‍ കത്തയച്ചിരുന്നതായി തെളിഞ്ഞു.
മാര്‍ച്ച് 30ന് ജയരാജന്‍ വടക്കന്‍ മേഖലാ വന്യജീവി സംരക്ഷണ മേധാവിക്ക് ഇത് സംബന്ധിച്ച് എഴുതിയ കത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഫയലില്‍ ഇപ്പോഴുമുണ്ട്. പാര്‍ക്ക് പിടിച്ചെടുക്കുന്നതും മൃഗങ്ങളെ കാട്ടില്‍ വിട്ടയക്കുന്നതും പൊതുജനരോഷത്തിനും മൃഗങ്ങളുടെ മരണത്തിനും കാരണമാകുമെന്ന് ജയരാജന്‍ കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ പാര്‍ക്കിന്റെ സ്വാധീനത്തെക്കുറിച്ചും മറ്റും കത്തില്‍ ജയരാജന്‍ വിവരിച്ചിട്ടുണ്ട്. പാമ്പുകളുടെ സംരക്ഷണത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ പാര്‍ക്കിന് കഴിഞ്ഞിരുന്നു. മുറിവേറ്റ മൃഗങ്ങള്‍ക്കുള്ള ഒരു അഭയസ്ഥാനമായി പാര്‍ക്കിനെ വടക്കന്‍ മലബാറിലെ ജനങ്ങള്‍ കണ്ടിരുന്നെന്നും കത്തില്‍ പറയുന്നു.












Click it and Unblock the Notifications