Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷിക കരാറിന്റെ ധവളപത്രം ഇറക്കണം

തിരുവനന്തപുരം: ലോകവ്യാപാരസംഘടനയുമായി ഉണ്ടാക്കിയിട്ടുള്ള കാര്‍ഷിക കരാര്‍ ഉള്‍പ്പടെയുള്ള കരാറുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്.സ്വാമിനാഥന്‍ പറഞ്ഞു.

രാജ്യത്തെ കാര്‍ഷികമേഖലയിലെ ബാധിക്കുന്ന കരാറിനെ കുറിച്ച് അറിയാന്‍ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യമാണെന്ന് ഡിസംബര്‍ 29 വെള്ളിയാഴ്ച കാര്‍ഷിക സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെ സ്വാമിനാഥന്‍ പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ്ഘടനയെയും കാര്‍ഷികമേഖലയെയും തകര്‍ക്കുന്ന ഇറക്കുമതി അപകടകരമാണ്. എന്നാല്‍ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതിനോട് യോജിപ്പില്ലെന്നും സ്വാമിനാഥന്‍ വ്യക്തമാക്കി. സംസ്ഥാന കാര്‍ഷിക കമ്മീഷന്റെ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ അദ്ധ്യക്ഷന്‍ കൂടിയായ സ്വാമിനാഥന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+