ക്രൈസ്തവ മേധാവികള്‍ വാജ്പേയിക്ക് നിവേദനം നല്‍കും
കൊച്ചി: ക്രൈസ്തവര്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന അതിക്രമമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കുമരകത്ത് വിശ്രമത്തിനെത്തിയ പ്രധാനമന്ത്രി വാജ്പേയിക്ക് ക്രൈസ്തവ നേതാക്കള്‍ നിവേദനം നല്‍കാനൊരുങ്ങുന്നു. എന്നാല്‍ സന്ദര്‍ശനത്തിന് ഇതുവരെ പ്രധാനമന്ത്രിയുടെ അനുവാദം ലഭിച്ചിട്ടില്ല.
പ്രധാനമന്ത്രി മടങ്ങിപ്പോകും മുമ്പ് അദ്ദേഹത്തെ കണ്ട് നിവേദനം നല്‍കുമെന്ന് കേരള കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ ചെയര്‍മാനും വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ ഡോ.ഡാനിയല്‍ അച്ചാരുപറമ്പില്‍ പറഞ്ഞു.
കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയെ കുറിച്ചുള്ള ഉത്കണ്ഠ നിവേദനത്തില്‍ വ്യക്തമാക്കും. കേരളത്തിലെ കാര്‍ഷിക-വ്യവസായ രംഗങ്ങളിലെ മുരടിപ്പ് പരിഹരിക്കാന്‍ മാര്‍ഗം സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടും.
കത്തോലിക്കാസഭയിലെയും മറ്റ് സഭകളിലെയും മതമേധാവികള്‍ നിവേദനത്തില്‍ ഒപ്പ് വെക്കും.












Click it and Unblock the Notifications