Get Updates
Get notified of breaking news, exclusive insights, and must-see stories!

കായല്‍യാത്രയില്‍ കവിമനസ് മുഗ്ധമായി

കോട്ടയം: കനത്ത മഴക്കു ശേഷം മാനം തെളിഞ്ഞപ്പോള്‍ വാജ്പേയി വേമ്പനാട് കായലിലൂടെയുള്ള പതിഞ്ഞ യാത്രയുടെ മനോഹാരിത ആസ്വദിച്ചു. അപ്രതീക്ഷിതമായെത്തിയ മഴ മൂലം വ്യാഴാഴ്ച താജ് ഗാര്‍ഡന്‍ ഹോട്ടലിലെ ലൈബ്രറിയില്‍ തന്നെ ഇരിക്കേണ്ടി വന്ന വാജ്പേയിക്ക് വെള്ളിയാഴ്ച കുമരകത്തിലെ തെളിഞ്ഞ ദിനം സുന്ദരാനുഭവമായി.

വൈകുണ്ഠം എന്ന കുടില്‍വള്ളത്തില്‍ മൂന്ന് മണിക്കൂര്‍ നേരമാണ് പ്രധാനമന്ത്രി തടാകയാത്ര ആസ്വദിച്ചത്. അദ്ദേഹത്തോടൊപ്പം കുടുംബാംഗങ്ങളും വിനോദസഞ്ചാര വകുപ്പിന്റെ ഉന്നതോദ്യോഗസ്ഥരും ഉണ്ടായിരുന്നു. കുടില്‍വള്ളത്തിന്റെ മുകള്‍തട്ടിലിരുന്ന് കായലിന്റെയും തീരക്കാഴ്ചയുടെയും കേരളീയഭംഗി അദ്ദേഹം നുകര്‍ന്നു.

ഗോവന്‍ ചിക്കന്‍ കറിക്കും ചില്ലി ഫ്രൈക്കും ഒപ്പം കേരളീയവിഭവങ്ങളായ മെഴുക്കുപുരട്ടിയും ബീറ്റ്റൂട്ട് തോരനും അടങ്ങിയതായിരുന്നു പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണം. ഊണിന് ശേഷം മധുരം പകരാന്‍ പ്രഥമനും ഫ്രൂട്ട് സലാഡുമുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ കുടില്‍വള്ളയാത്രയോടനുബന്ധിച്ച് തടാകതീരങ്ങളില്‍ സുരക്ഷാസന്നാഹങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു.

ഡിസംബര്‍ 30 ശനിയാഴ്ച വൈകുന്നേരം കളരിപ്പയറ്റ് പ്രദര്‍ശനം താജ് ഹോട്ടലില്‍ നടത്തും. വ്യാഴാഴ്ചത്തെ മഴ കുതിര്‍ന്ന സന്ധ്യയില്‍ മലയാളിയായ ഗസല്‍ ഗായകന്‍ ഹരിഹരന്‍ സംഗീതമഴയിലൂടെ വാജ്പേയിക്ക് ഹൃദ്യമായ അനുഭവം പകര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+