എയര്‍ ഇന്ത്യ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു
നെടുമ്പാശേരി: എയര്‍ ഇന്ത്യയുടെ പുതിയ ടിക്കറ്റ് നിരക്കുകള്‍ ജനവരി ഒന്നിന് നിലവില്‍ വരും.ഗള്‍ഫ് രാജ്യങ്ങള്‍,മധ്യപൂര്‍വേഷ്യന്‍രാജ്യങ്ങള്‍,ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള നിരക്കുകള്‍ നിലവിലുള്ളതിന്റെ 10ശതമാനം വര്‍ദ്ധിക്കും.അമേരിക്ക,യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള നിരക്കുകള്‍ 15.5ശതമാനം വര്‍ദ്ധിക്കും.
ട്രാവല്‍ ഏജന്റുമാര്‍ക്കുള്ള കമ്മീഷന്‍ 37ശതമാനത്തില്‍ നിന്നും 18ശതമാനമാക്കി കുറച്ചു.ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് ടിക്കറ്റെടുത്താലാണ് വര്‍ധന.എന്നാല്‍ വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ടിക്കറ്റ്നിരക്കില്‍ മാറ്റമില്ല.
തിരുവനന്തപുരത്തുനിന്നും നെടുമ്പാശേരിയില്‍നിന്നും നിരക്കുകള്‍ തുല്ല്യമാണ്.
നെടുമ്പാശേരിയില്‍ നിന്നും വിവിധരാജ്യങ്ങളിലേക്കുള്ള നിരക്കുകള്‍( പഴയ നിരക്കുകള്‍ ബ്രാക്കറ്റില്‍): ദുബായ് 18450(16775), അബുദാബി 18450(16775), മസ്കറ്റ് 17615(16015), ദോഹ 21445(19505), ബഹറിന്‍ 21455(19505), കുവൈത്ത് 23475(21340) ,ദമാം 20430(18575).
വിസിറ്റ് വിസയെടുത്തുപോകുന്നവര്‍ സാധാരണയായി എടുക്കാറുള്ള മടക്കയാത്ര ഉള്‍പെടെയുള്ള ടിക്കറ്റ് നിരക്കിലും വര്‍ധനവരുത്തിയിട്ടുണ്ട്.എന്നാല്‍ മൂന്നു മാസം കാലാവധിയുള്ള മടക്കയാത്ര ഉള്‍പെടെയുള്ള ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല.മടക്ക ടിക്കറ്റ് ഉള്‍പെടെയുള്ള നിരക്ക്: ദുബായ് 33530 (30480), അബുദാബി 33530 (30480), മസ്കറ്റ് 31980 (29075), ദോഹ 38995 (35450), ബഹറിന്‍ 38995 (35450), കുവൈത്ത് 42635 (38760),ദമാം 37155(33760).












Click it and Unblock the Notifications