ചാരസംഘം അറസ്റില്‍
കല്‍ക്കത്ത: ഇന്ത്യയുടെ മിസൈല്‍ വികസന പദ്ധതിയുടെ വിശദാംശങ്ങള്‍ പാകിസ്താനു ചോര്‍ത്തി നല്കുന്ന സംഘത്തെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി.
ഒറീസയിലെ ചാന്ദിപ്പൂരിലെ പരീക്ഷണ വിക്ഷേപണ കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരായ ബ്രഹ്മ പ്രസാദ് സിംഹ്, ബീരേന്ദ്ര ചന്ദ്ര ദാസ് എന്നിവരുള്‍പ്പടെ ഒമ്പതു പേരെയാണ് ചാരപ്രവര്‍ത്തനം നടത്തിയതിന് പിടികൂടിയത്. സിംഹ് ചോര്‍ത്തി നല്കുന്ന വിവരങ്ങള്‍ ദാസ് ഐഎസ്ഐ ഏജന്റുമാര്‍ക്ക് എത്തിച്ചു കൊടുക്കുക എന്നതായിരുന്നു ഇവരുടെ പ്രവര്‍ത്തന ശൈലി.
പരീക്ഷണ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നുള്ള ചില സുപ്രധാന വിവരങ്ങള്‍ ഈ സംഘം പാകിസ്താന് ചോര്‍ത്തിക്കൊടുത്തതായി അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധോദ്ദേശ്യ മിസൈലുകളായ അി- ഒന്ന്, അി- രണ്ട്, തൃശൂല്‍, പൃഥ്വി എന്നിവയെല്ലാം പരീക്ഷിക്കപ്പെട്ടത് ഇവിടെയാണ്.
ചാരസംഘത്തിലെ പ്രമുഖനും ബംഗ്ലാദേശ് സ്വദേശിയുമായ അഹമ്മദ് എന്ന റംസാണ്‍ അലി പിടിയിലായതോടെയാണ് സംഘത്തിന്റെ പ്രവര്‍ത്തനം പുറത്തായത്. കഴിഞ്ഞ മാര്‍ച്ചില്‍ കല്‍ക്കത്തയിലെ ഡംഡമിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു.
ഒറീസയുടെയും പശ്ചിമ ബംഗാളിന്റെയും വിവിധ ഭാഗങ്ങളില്‍ കള്ളപ്പേരില്‍ താമസിച്ചായിരുന്നു അഹമ്മദിന്റെ പ്രവര്‍ത്തനം. പാകിസ്താനില്‍ നിന്നു പ്രത്യേക പരിശീലനം ലഭിച്ച ഇയാളെ ചാരപ്രവര്‍ത്തന പരിപാടിയുടെ തലവനായി ഐഎസ്ഐ നിയോഗിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ചാരപ്രവര്‍ത്തനം തുടരുകയാണെന്നും അഹമ്മദ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോടു സമ്മതിച്ചിട്ടുണ്ട്.
അഹമ്മദില്‍ നിന്നു ലഭിച്ച വിവരങ്ങളനുസരിച്ചാണ് ദില്ലിയില്‍ നിന്നും ചാന്ദിപ്പൂരില്‍ നിന്നുമായി ബാക്കിയുള്ള ഒമ്പതു പേര്‍ പിടിയിലായത്. ഇതില്‍ ഒരു ടെലിഫോണ്‍ ബൂത്തുടമയും അസിത്- ലക്ഷ്മി പാണ്ഡെ ദമ്പതികളും ഉള്‍പ്പെടുന്നു. പിടിയിലായവര്‍ക്കെതിരേ രാജ്യദ്രോഹത്തിനു കേസെടുത്തിട്ടുണ്ട്. ഇവരെല്ലാരും ഇപ്പോള്‍ തടവിലാണ്.












Click it and Unblock the Notifications