ആഗോളവല്‍ക്കരണത്തെ കണ്ണുമടച്ച് എതിര്‍ക്കരുത്: അമര്‍ത്യസെന്‍
തിരുവനന്തപുരം: ആഗോളവല്‍ക്കരണത്തെ കണ്ണുമടച്ച് എതിര്‍ക്കാതെ വിവേചനപൂര്‍വം ഉപയോഗിച്ചാല്‍ വികസനത്തിന് സഹായകമാകുമെന്ന് നോബല്‍ സമ്മാന ജേതാവ് ഡോ.അമര്‍ത്യസെന്‍.
ഡിസംബര്‍ 29 വെള്ളിയാഴ്ച ഇന്ത്യന്‍ സോഷ്യോളജിക്കല്‍ സൊസൈറ്റി സംഘടിപ്പിച്ച സോഷ്യോളജിക്കല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സെന്‍.
ആഗോളവല്‍ക്കരണം അനിവാര്യമായ ഒരു യാഥാര്‍ത്ഥ്യമാണ്. ആഗോളവല്‍ക്കരണത്തെ ജനങ്ങളുടെ പക്ഷത്ത് നിന്നും വീക്ഷിക്കുകയും ദോഷങ്ങള്‍ മറികടക്കാന്‍ നയങ്ങളാവിഷ്കരിക്കുകയും ചെയ്യുകയാണ് രാജ്യങ്ങള്‍ ചെയ്യേണ്ടതെന്നും സെന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങളിലെ ആശയങ്ങള്‍ ലോകം അറിഞ്ഞത് ആഗോളവല്‍ക്കരണത്തിലൂടെയാണ്. ചൈനയും തായ്വാനും ചെയ്തത് പോലെ ആഗോളവല്‍ക്കരണത്തിന്റെ ഗുണങ്ങള്‍ ചൂഷണം ചെയ്യാന്‍ ഇന്ത്യയും ശ്രമിക്കണമെന്ന് ഡോ.സെന്‍ പറഞ്ഞു.












Click it and Unblock the Notifications