വല്ലാര്‍പാടം കണ്ടെയ്നറിന് അനുമതി ഉടന്‍: മന്ത്രി
കൊച്ചി: വല്ലാര്‍പാടം ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് വൈകാതെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടുമെന്ന് കേന്ദ്ര നിയമ കമ്പനികാര്യ ഷിപ്പിംഗ് വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.
പദ്ധതിക്ക് അനുമതി നല്‍കുന്നതില്‍ തടസമൊന്നുമില്ലെന്നും നയപരമായ നടപടികള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും ഡിസംബര്‍ 30 ശനിയാഴ്ച കൊച്ചി കപ്പല്‍ശാലയും തുറമുഖവും സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
കൊച്ചി തുറമുഖ ട്രസ്റ് സംയുക്തസംരംഭമായി പദ്ധതി നടപ്പാക്കാനാകുമെന്ന നിര്‍ദേശം മുന്നോട്ട് വച്ചതായി മന്ത്രി പറഞ്ഞു. കൊച്ചി തുറമുഖത്തെ വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളുമായും മന്ത്രി ചര്‍ച്ച നടത്തുകയും നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
വെല്ലിംഗ്ടണ്‍ ദ്വീപിലെ പോര്‍ട്ട് ട്രസ്റ് ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍ ഡോ.ജേക്കബ് തോമസും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications