മലബാറിലെ ഏറ്റവും വലിയ പള്ളി പുതുവത്സരത്തിന് തുറക്കും
കോഴിക്കോട്: കോടഞ്ചേരി സെന്റ് മേരീസ് ഫൊറേന്‍ പള്ളി കൂദാശ ജനവരി ഒന്ന് തിങ്കളാഴ്ച നടക്കും. താമരശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി കൂദാശയ്ക്ക് നേതൃത്വം നല്‍കുമെന്ന് പള്ളി വികാരി ഫാ. ജോസഫ് മണ്ണൂര്‍ ഡിസംബര്‍ 28 വെള്ളിയാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചു.
കൂദാശയ്ക്ക് ശേഷം നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് തൂങ്കുഴി പങ്കെടുക്കും. തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി സുവിശേഷ സന്ദേശം നല്‍കും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം കെ.മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും.
81 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പള്ളി മലബാറിലെ ഏറ്റവും വലിയ പള്ളിയാണെന്ന് ഫാ.ജോസഫ് മണ്ണൂര്‍ പറഞ്ഞു. രണ്ട് വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയായത്. വിശാലമായ പള്ളിമുറ്റത്ത് ഇടവകയിലെ 4, 600 പേര്‍ക്കും നില്‍ക്കാന്‍ ഇടമുണ്ടെന്ന് ജോസഫ് മണ്ണൂര്‍ അറിയിച്ചു.












Click it and Unblock the Notifications