ഗുണയെ പൊലീസ് കസ്റഡിയില്‍ വിട്ടു
കൊല്ലം: മദ്യദുരന്തത്തിന് കാരണമായ സ്പിരിറ്റ് എത്തിച്ചെന്ന് കരുതപ്പെടുന്ന ഗുണ എന്ന ഗുണശേഖരനെ ജനവരി അഞ്ച് വരെ പൊലീസ് കസ്റഡിയില്‍ വിട്ടുകൊണ്ട് പരവൂര്‍ മുന്‍സിഫ് മജിസ്ട്രേട്ട് ഉത്തരവായി.
ഡിസംബര്‍ 30 ശനിയാഴ്ചയാണ് ഗുണയെ പൊലീസ് കസ്റഡിയില്‍ വിടാന്‍ പരവൂര്‍ മുന്‍സിഫ് മജിസ്ട്രേട്ട് വി.ബിന്ദുകുമാരി ഉത്തരവിട്ടത്. പൊലീസ് കസ്റഡിയില്‍ വച്ച് പ്രത്യേക അന്വേഷണസംഘത്തിന് ഗുണയെ ചോദ്യം ചെയ്യാന്‍ കഴിയും.
ഗുണശേഖരന്‍ അഡ്വ.മോഹന്‍കുമാര്‍ വഴി നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. ഗുണയെ അറസ്റ് ചെയ്യുമ്പോള്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പൊലീസ് പാലിച്ചില്ലെന്ന് മോഹന്‍കുമാര്‍ വാദിച്ചു.












Click it and Unblock the Notifications