ഐ ഗ്രൂപ്പിന് പുതിയ വിദ്യാര്‍ത്ഥി സംഘടന
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ്സിലെ ഐ വിഭാഗം കെഎസ്യുവിന് ബദലായി പുതിയ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു.
കരുണാകര പക്ഷത്തെ പ്രമുഖനായ ടി.ശരത്ചന്ദ്രപ്രസാദാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ദേശീയ ബാലതരംഗം എന്നാണ് പുതിയ സംഘടനയുടെ പേര്.
17 വയസ്സു വരെയുള്ള കുട്ടികളുടെ സര്‍ഗവാസനകളെ വളര്‍ത്തുന്നതിന് അവസരമൊരുക്കാനാണ് പുതിയ പ്രസ്ഥാനമെന്ന് ഇതിന്റെ സംഘാടകര്‍ വ്യക്തമാക്കി. വാര്‍ഡു തലത്തില്‍ യൂണിറ്റ് കമ്മിറ്റി, താലൂക്ക് കമ്മിറ്റി, ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി എന്നിങ്ങനെയാണ് സംഘടനയുടെ ചട്ടക്കൂട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ സംഘടനയുടെ വിവിധ തലങ്ങളില്‍ രക്ഷാധികാരികളാക്കാനും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications