75 ലക്ഷവും മാരുതികാറും കര്‍ഷകന്
കട്ടപ്പന: ചെറുകിട കര്‍ഷകനായ തൊപ്പിപ്പാള പാറേക്കാലില്‍ പി.കെ.സന്തോഷിന് ഇനി സമൃദ്ധിയുടെ ദിനങ്ങള്‍. കേരളസര്‍ക്കാരിന്റെ ഇത്തവണത്തെ ക്രിസ്മസ് ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷവും മാരുതികാറും സന്തോഷിനെ തേടിയെത്തിയിരിക്കുന്നു.
എക്സ്ബി 219830 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. സ്ഥിരമായി ടിക്കറ്റെടുക്കാറുള്ള സന്തോഷ് കുന്നിനിയില്‍ രാമന്‍കുട്ടിയില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്.
താന്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നറിഞ്ഞതുതൊട്ട് രാമന്‍കുട്ടി തന്റെ കൈയില്‍ നിന്നും ടിക്കറ്റ് വാങ്ങിയവരുടെ വീടുകള്‍ കയറിയിറങ്ങുകയായിരുന്നു. ഒടുവില്‍ ഭാഗ്യം അനുഗ്രഹിച്ചത് സന്തോഷിനെയാണ് എന്ന് അറിയിക്കുമ്പോള്‍ അമിതമായ സന്തോഷമൊന്നും സന്തോഷ് പ്രകടിപ്പിച്ചില്ല.
സമ്മാനത്തുക കൊണ്ട് തന്റെ കൃഷി മെച്ചപ്പെടുത്തണമെന്നാണ് സന്തോഷിന്റെ ആഗ്രഹം.












Click it and Unblock the Notifications