അന്താരാഷ്ട്ര മാജിക് തിയേറ്റര്‍ വരുന്നു
തിരുവനന്തപുരം: ആധുനിക സജ്ജീകരണങ്ങളോട് കൂടിയ അന്താരാഷ്ട്ര മാജിക് തിയേറ്റര്‍ തിരുവനന്തപുരത്ത് കിന്‍ഫ്രാ പാര്‍ക്കില്‍ സ്ഥാപിക്കും.
പാരീസിലെ മൊണ്ടെ കാര്‍ലോ മാജിക് തിയേറ്ററിന്റെ മാതൃകയിലായിരിക്കും രാജ്യാന്തര മാജിക് തിയേറ്റര്‍ നിര്‍മ്മിക്കുക എന്ന് മാജിക്കല്‍ സയന്‍സസ് അക്കാദമി ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ഡിസംബര്‍ 29 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2002 ജനവരിയില്‍ പ്രവര്‍ത്തനം തുടങ്ങാനുദ്ദേശിക്കുന്ന തിയേറ്ററിന്റെ ഒന്നാംഘട്ട നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. തിയേറ്റര്‍ നിര്‍മ്മാണത്തിന് പാരീസിലെ പ്രിന്‍സസ് ഗ്രേസ് തിയേറ്റര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുതുകാട് അറിയിച്ചു.
മാജിക്കിനെ കുറിച്ചുള്ള ഒരു പുസ്തകം ഉടന്‍ പുറത്തിറക്കും. മാജിക് മ്യൂസിയവും പദ്ധതിയിടുന്നുണ്ടെന്ന് മുതുകാട് പറഞ്ഞു.












Click it and Unblock the Notifications