ശിവഗിരി തീര്‍ത്ഥാടനം തുടങ്ങി
വര്‍ക്കല: ശ്രീനാരായണ സ്മരണയുണര്‍ത്തി 68ാമത് ശിവഗിരി തീര്‍ത്ഥാടനം ആരംഭിച്ചു. ഡിസംബര്‍ 30 ശനിയാഴ്ച ശിവഗിരിയില്‍ സ്വാമി സ്വരൂപാനന്ദ പതാക ഉയര്‍ത്തിയതോടെയാണ് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചത്.
ചാതുര്‍വര്‍ണ്യവും ജാതിവ്യവസ്ഥയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നതെന്ന് ശിവഗിരി തീര്‍ത്ഥാടന പ്രഭാഷണം ഉദ്ഘാടനം ചെയ്തുകൊണ്ട് സാംസ്കാരിക വകുപ്പ് മന്ത്രി ടി.കെ.രാമകൃഷ്ണന്‍ പറഞ്ഞു. ചരിത്രത്തെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതിനാല്‍ ഡോ.കെ.എന്‍. പണിക്കര്‍ അദ്ധ്യക്ഷനായി ഒരു ചരിത്ര കൗണ്‍സില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
രാവിലെ മുതല്‍ തന്നെ ശിവഗിരിയില്‍ എത്തിച്ചേര്‍ന്ന ഭക്തര്‍ സമാധിമണ്ഡപത്തിലും ശാരദാമഠത്തിലും ദര്‍ശനം നടത്തി. ഉച്ചയ്ക്ക് മദ്യവിരുദ്ധസെമിനാര്‍ നടന്നു.












Click it and Unblock the Notifications