എന്നും ഓര്‍മ്മിക്കാന്‍ ഒരു ദിവസം: വാജ്പേയി
കോട്ടയം: കായല്‍പരപ്പില്‍ മൂന്നര മണിക്കൂറോളം ഒഴുകിയ കെട്ടുവള്ളത്തിലെ അതിഥിപുസ്തകത്തില്‍ വാജ്പേയി എഴുതി എന്നും ഓര്‍മ്മിക്കാന്‍ ഒരു ദിവസം.
വിശാലമായ കായല്‍പരപ്പും അതിനെ അതിരിട്ട് നില്‍ക്കുന്ന ഹരിതാഭയും വാജ്പേയിയെ ഏറെ ആകര്‍ഷിച്ചുവെന്ന് ഡിസംബര്‍ 30 ശനിയാഴ്ച സംസ്ഥാന ടൂറിസം സെക്രട്ടറി അമിതാഭ്കാന്ത് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ കെട്ടുവള്ളമായ വൈകുണ്ഠത്തിലെ യാത്രയ്ക്കു ശേഷമാണ് ഓര്‍മ്മിക്കാന്‍ ഒരു ദിവസമെന്ന് വാജ്പേയി രേഖപ്പെടുത്തിയതെന്ന് കാന്ത് പറഞ്ഞു.
കൊച്ചി കള്‍ച്ചറല്‍ സെന്റര്‍ അവതരിപ്പിച്ച മോഹിനിയാട്ടവും പ്രധാനമന്ത്രിയെ ഏറെ ആകര്‍ഷിച്ചു. മോഹിനിയാട്ടവും കഥകളിയും അടങ്ങുന്ന ജുഗല്‍ബന്ദിയും സംഘം വാജ്പേയിക്കായി അവതരിപ്പിച്ചു.റിപ്പബ്ലിക്ക് ദിനത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ സംഘത്തെ ദില്ലിയിലേക്ക് വാജ്പേയി ക്ഷണിച്ചിട്ടുണ്ട്.












Click it and Unblock the Notifications