കേരളത്തിന് വാജ്പേയിയുടെ സമ്മാനം നാളെ
കോട്ടയം: കേരളത്തില്‍ വിശ്രമദിനങ്ങള്‍ ചെലവിടുന്ന പ്രധാനമന്ത്രി വാജ്പേയി ഡിസംബര്‍ 31ഞായറാഴ്ച കേരളത്തിന് ആശ്വാസം പകരുന്ന പുതുവത്സരസമ്മാനം പ്രഖ്യാപിക്കുമെന്ന് കരുതുന്നു.
കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച് എംപിമാരും മറ്റും വാജ്പേയിക്ക് നിവേദനങ്ങള്‍ നല്കിയിരുന്നു.കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടതായിരിക്കും പ്രധാന പ്രഖ്യാപനമെന്ന് കരുതുന്നു.
റബര്‍,നാളികേരം,തേയില,കാപ്പി,അടയ്ക്ക,കുരുമുളക് തുടങ്ങിയവയുടെ വിലയിടിവ് മൂലം കര്‍ഷകര്‍ ദുരിതത്തിലാണ് .മുല്ലപ്പെരിയാര്‍,വിദേശമലയാളികളുടെ യാത്രാദുരിതങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications