വാജ്പേയി തിരിച്ചുപോകും വരെ അവര്‍ പട്ടിണിയില്‍
കുമരകം: വിശ്രമത്തിനെത്തിയ വാജ്പേയി തിരിച്ചുപോകാന്‍ ഇനിയും മൂന്ന് നാള്‍ കൂടിയുണ്ട്. പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാനും സന്ദര്‍ശനം നടത്താനും പ്രമുഖര്‍ അനുമതിക്കായി കാത്തിരിക്കുമ്പോള്‍ ഈ നാളുകള്‍ എത്രയും പെട്ടെന്ന് കഴിഞ്ഞുകിട്ടണമെന്ന് പ്രാര്‍ഥിക്കുകയാണ് കുമരകത്തെ മത്സ്യത്തൊഴിലാളികള്‍. കാരണം വാജ്പേയി കുമരകത്ത് കാല്‍ കുത്തിയതിനു ശേഷം അവരില്‍ മിക്കവരും അര്‍ധപട്ടിണിയിലാണ്.
പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി അദ്ദേഹം കുമരകത്ത് ചെലവിടുന്ന ദിവസങ്ങളില്‍ വേമ്പനാട്ടു കായലില്‍ മത്സ്യബന്ധനം പാടില്ലെന്നാണ് പൊലീസിന്റെ ഉത്തരവ്. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സന്നാഹങ്ങള്‍ ശക്തിപ്പെടുമ്പോള്‍ പട്ടിണിയിലാവുന്നത് മത്സ്യബന്ധനം കൊണ്ടുമാത്രം ജീവിക്കുന്ന ആയിരത്തോളം തൊഴിലാളികളാണ്.
ആയിരക്കണക്കിന് സുരക്ഷാസൈനികരാണ് കായലില്‍ പായുന്ന സ്പീഡ് ബോട്ടുകളില്‍ റോന്ത് ചുറ്റുന്നത്. മീന്‍ പിടിക്കാന്‍ ആരെങ്കിലും കായലിലിറങ്ങുകയാണെങ്കില്‍ അവരെ ഉടന്‍ ഇവര്‍ പിടികൂടും. മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ ജോലി ചെയ്യുന്നത് വാജ്പേയി കുമരകം വിടും വരെയെങ്കിലും ഒരു കുറ്റമാണെന്ന് സുരക്ഷാസൈനികരും പൊലീസും പറയുമ്പോള്‍ കഷ്ടത്തിലാവുന്നത് ജീവിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്ത തൊഴിലാളികളാണ്.
വ്യാഴാഴ്ച കായലില്‍ മത്സ്യബന്ധനത്തിനിറങ്ങിയ രണ്ടുപേരെ കായലില്‍ റോന്ത് ചുറ്റുന്ന സുരക്ഷാസൈനികര്‍ പിടികൂടി. ഇവരെ പൊലീസിന് കൈമാറുകയും ചെയ്തു. കായലില്‍ മത്സ്യബന്ധനം നടത്തി എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം .
പ്രധാനമന്ത്രി വാജ്പേയി കുമരകത്ത് എത്തുന്ന നാള്‍ വരെ ആ ഭാഗങ്ങളില്‍ കരിമീനിന് കിലോഗ്രാമിന് 60 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ അത് 150 രൂപയാണ്. വാജ്പേയിയും കരിമീനും തമ്മിലെന്ത് ബന്ധം എന്ന് അതിശയിക്കേണ്ടതില്ല. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ചിലപ്പോള്‍ കരിമീനിന്റെ വിലയെയും ബാധിച്ചേക്കാം.












Click it and Unblock the Notifications