വി.എസ് ശനിയാഴ്ച ലണ്ടനില്‍ നിന്ന് മടങ്ങും
ലണ്ടന്‍: ലണ്ടനില്‍ ചികിത്സയിലായിരുന്ന സിപിഎം നേതാവ് വി.എസ്.അച്ചുതാനന്ദന്‍ ഡിസംബര്‍ 30 ശനിയാഴ്ച യാത്ര തിരിക്കും.
ദോഹ വഴിയാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്. ദോഹയില്‍ നിന്ന് അദ്ദേഹം വിമാനം മാറി കയറും. ഞായറാഴ്ച രാവിലെ അദ്ദേഹം തിരുവനന്തപുരത്ത് വിമാനമിറങ്ങും.
കുറച്ചു ദിവസം കൂടി വിശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും തനിക്കുടനെ നാട്ടിലേക്ക ് തിരിക്കണമെന്ന് അച്ചുതാനന്ദന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ശനിയാഴ്ച യാത്ര തിരിക്കാന്‍ തീരുമാനിച്ചത്. ലണ്ടനിലെ കൊടുംതണുപ്പില്‍ കൂടുതല്‍ ദിവസങ്ങള്‍ കഴിയാന്‍ അദ്ദേഹം മടി കാണിച്ചു.












Click it and Unblock the Notifications