ലങ്കന്‍സേന ജാഫ്ന പാലം പിടിച്ചു
കൊളംബോ: പുലികളുടെ നിയന്ത്രണത്തിലായിരുന്ന വടക്കന്‍ ജാഫ്നയിലെ തന്ത്രപ്രധാനമായ പാലം ലങ്കന്‍സേന തിരിച്ചുപിടിച്ചു.
ഡിസംബര്‍ 30ശനിയാഴ്ച പുലര്‍ച്ചെ നടന്ന രൂക്ഷമായപോരാട്ടത്തിനൊടുവിലാണ് സേന പാലം പിടിച്ചെടുത്തതെന്ന് ശ്രീലങ്കയിലെ പ്രതിരോധമന്ത്രാലയം അറിയിച്ചു.
പെനിന്‍സുലയിലെ പ്രധാന നഗരത്തെയും ജാഫ്നയെയും ചാവക്കച്ചേരിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് നവത്കുലി എന്ന പേരിലറിയപ്പെടുന്ന ഈ പാലം. ടാങ്കുകളുടെയും പീരങ്കികളുടെയും സഹായത്തോടെയാണ് ലങ്കന്‍സേന ശക്തമായ ആക്രമണം സംഘടിപ്പിച്ചത്.എന്നാല്‍ പോരാട്ടത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ബ്രിഗേഡിയര്‍ സനത് കരുണരത്നെ അറിയിച്ചു.
നവത്കുലി പാലത്തിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ പുലികളില്‍ നിന്ന് മോചിപ്പിക്കുന്നതിന് ഡിസംബര്‍ 22ന് ആരംഭിച്ച കിനിഹാര ഏഴ് എന്ന് പേരിട്ടിരിക്കുന്ന ആക്രമണപദ്ധതിയനുസരിച്ചായിരുന്നു ശനിയാഴ്ചത്തെ ആക്രമണവും.












Click it and Unblock the Notifications