പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: ദില്ലിയിലെ ചുവപ്പു കോട്ടയില്‍ നടന്ന തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്.
പ്രധാനമന്ത്രി വാജ്പേയിക്കു നേരെ തീവ്രവാദി സംഘടനയായ ലഷ്കര്‍ ഇ തോയ്ബ ഭീഷണി ഉയര്‍ത്തിയതില്‍ ആശങ്ക പ്രകടിപ്പിച്ച വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഈ ഭീഷണികള്‍ നടപ്പാകുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പാകിസ്താനായിരിക്കുമെന്ന് വ്യക്തമാക്കി.
ഇത്തരം പ്രവണതകള്‍ കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഒരു വിധത്തിലും സഹായകരമാവില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സിലില്‍ തെക്കു കിഴക്കന്‍ ഏഷ്യയുടെ ചുമതല വഹിക്കുന്ന ബ്രൂസ് റീഡല്‍ ഇന്ത്യാഇന്‍ഫോയോടു പറഞ്ഞു. ലഷ്കര്‍ ഇ തോയ്ബയുടെ ഭീഷണികള്‍ പാകിസ്താനിലെ പത്രങ്ങളിലൂടെയാണ് ലോകം അറിഞ്ഞത് എന്നതു തന്നെ ആ രാജ്യത്തിന് തീവ്രവാദ പ്രവര്‍ത്തനങ്ങളിലുള്ള പങ്ക് വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലഷ്കര്‍ എ തോയ്ബയെ അന്താരാഷ്ട്ര തീവ്രവാദി സംഘടനയായി പ്രഖ്യാപിക്കുന്ന കാര്യം അമേരിക്ക ഗൗരവപൂര്‍വം പരിഗണിച്ചുവരികയാണെന്നും റീഡല്‍ പറഞ്ഞു.












Click it and Unblock the Notifications