വാഹനാപകടം: നാലു മലയാളിയുവാക്കള്‍ മരിച്ചു
കൊച്ചി: പുതുവത്സരം ആഘോഷിക്കുന്നതിനായി ബാംഗ്ലൂരിലേക്ക് വിനോദയാത്ര പോയ നാലുമലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു.
സംഘം സഞ്ചരിച്ചിരുന്ന മാരുതി വാന്‍ സേലത്തിനടുത്ത് ഗ്യാസ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.വാനിലുണ്ടായിരുന്ന നാല് പേര്‍ക്കും ലോറിയിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റു.
കലൂര്‍ മണപ്പാട്ടിപറമ്പ് നാലടിത്തുണ്ടില്‍ ഷെറീഫിന്റെ മകന്‍ ഷമീര്‍ (23),മണപ്പാട്ടിപറമ്പ് ആഴങ്കല്‍ സൈനുദ്ദീന്റെ മകന്‍ സഹീര്‍ (22),മണപ്പാട്ടിപറമ്പില്‍ കനിക്കുഞ്ഞിന്റെ മകന്‍ ഷിഹാബ്(23),മണപ്പാട്ടിപറമ്പ് തൊട്ടിപ്പറമ്പില്‍ പരീതിന്റെ മകന്‍ സുധീര്‍(22) എന്നിവരാണ് പൂശാലിപ്പെട്ടിയില്‍ ദേശീയപാതയിലുണ്ടായ അപകടത്തില്‍ മരിച്ചത്.












Click it and Unblock the Notifications