ക്രിസ്തീയരുടെ പങ്ക് കുറച്ച് കാണരുത് : എം.എം. ജേക്കബ്
തിരുവനന്തപുരം: രാജ്യപുരോഗതിക്ക് വേണ്ടി ക്രിസ്തീയര്‍ നല്‍കിയിട്ടുള്ള സേവനങ്ങളെ കുറച്ച് കാണരുതെന്ന് മേഘാലയ ഗവര്‍ണര്‍ എം. എം.ജേക്കബ് അഭിപ്രായപ്പെട്ടു.
ഡിസംബര്‍ 30ന് തിരുവനന്തപുരം ജില്ലയിലെ വിവിധ ഇടവകകള്‍ സംഘടിപ്പിച്ച ക്രിസ്തു ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന ജേക്കബ്. സ്വാതന്ത്യ്രസമരത്തിലും സാമൂഹ്യസേവനത്തിലും ക്രിസ്തീയര്‍ വഹിച്ചിട്ടുള്ള പങ്കിനെ പ്രതിപാദിക്കുന്ന പുസ്തകങ്ങളില്ലെന്ന് ജേക്കബ് ചൂണ്ടിക്കാട്ടി.
മതത്തിന് ശക്തമായ സ്വാധീനമുള്ള ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ദേശസ്നേഹവും മതവും ചേര്‍ന്ന് പോകും. മറ്റ് മതക്കാരുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കാന്‍ ജേക്കബ് ക്രിസ്തീയരോട് അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് സിറിള്‍ മാര്‍ ബസേലിയസ്, തിരുവനന്തപുരം ബിഷപ്പ് സൂസപാക്യം, മുന്‍ ജഡ്ജി വര്‍ഗീസ് കള്ളിയത്ത് തുടങ്ങിയവരും സംസാരിച്ചു.












Click it and Unblock the Notifications