മന്നം ജയന്തി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കോട്ടയം: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 124ാം ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനവരി രണ്ട് ചൊവാഴ്ച പെരുന്നയില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
പെരുന്ന മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. പെരുന്നയില്‍ സ്ഥാപിച്ചിരിക്കുന്ന മന്നം മ്യൂസിയത്തിന്റെ ഉദ്ഘാടനവും മാര്‍ത്താണ്ഡവര്‍മ്മ നിര്‍വഹിക്കും. എംപിമാരായ സുരേഷ്കുറുപ്പ്, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സംസാരിക്കും.
ആഘോഷങ്ങളുടെ മുന്നോടിയായി പുതുവത്സര ദിനത്തില്‍ അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം നടക്കും. എന്‍എസ്എസ് പ്രസിഡന്റ് കെ.പി.കരുണാകരമേനോന്‍, ജനറല്‍ സെക്രട്ടറി പി.കെ.നാരായണ പണിക്കര്‍, രജിസ്ട്രാര്‍ ഇ.രാജന്‍ തുടങ്ങിയവര്‍ സംസാരിക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സംഗീതക്കച്ചേരി, കഥകളി തുടങ്ങിയവയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications