Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ ദര്‍ശനസമയം കൂട്ടുന്നു

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനങ്ങള്‍ക്കു ദര്‍ശനത്തിനും നെയ്യഭിഷേകത്തിനുമായി നട തുറന്നിരിക്കുന്ന സമയം കൂട്ടുന്നു.

ദേവസ്വം ബോര്‍ഡംഗങ്ങളുടെയും ബന്ധപ്പെട്ടവരുടെയും യോഗത്തില്‍ ഇതു സംബന്ധിച്ച് തത്വത്തില്‍ ധാരണയായി. മകരവിളക്കിന്റെ ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കാനാണ് ദേവസ്വം ബോര്‍ഡംഗം പ്രൊഫ.ഡി.ശശിധരന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നത്്.

ശബരിമലയിലെ വര്‍ധിച്ചുവരുന്ന തിരക്കു നിയന്ത്രിക്കുന്നതിനായിട്ടാണ് ഈ നടപടി. എന്നാല്‍ തന്ത്രിയുടെ അഭിപ്രായത്തിനു വിധേയമായിട്ടായിരിക്കും ഇതു നടപ്പാക്കുക.

മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള ഭാഗങ്ങളില്‍ തകര്‍ന്നുപോയ മുഴുവന്‍ ബാരിക്കേഡുകളും പുനഃസ്ഥാപിക്കാനും അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ താല്ക്കാലിക ബാരിക്കേഡുകള്‍ നിര്‍മ്മിക്കാനും യോഗത്തില്‍ തീരുമാനമായി.

ദേവസ്വം ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും. ദേവസ്വം ബോര്‍ഡ് സെക്രട്ടറി രാമാനുജം, കമ്മീഷണര്‍ സി.പി.നായര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ തുടങ്ങിയവരും ആലോചനാ യോഗത്തില്‍ സംബന്ധിച്ചു.

1996 ജനവരിയില്‍ ശബരിമലയില്‍ തിക്കിലും തിരക്കിലുംപെട്ട് 56 പേര്‍ മരിച്ചിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ വര്‍ഷം നടപ്പാക്കാനിരിക്കേ ഇക്കഴിഞ്ഞ ഡിസംബര്‍ 25 തിങ്കളാഴ്ച തിരക്കില്‍പ്പെട്ട് ഒരു സ്ത്രീ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ദര്‍ശന സമയം കൂട്ടുന്നതിനെ കുറിച്ച് ആലോചനകള്‍ സജീവമായത്.

തിരക്കു കുറയ്ക്കാന്‍ ദര്‍ശനസമയം കൂട്ടുന്നതു സംബന്ധിച്ച് നേരത്തേ നിര്‍ദ്ദേശമുണ്ടായിരുന്നതാണ്. എന്നാല്‍ തന്ത്രിമാരുടെ അഭിപ്രായം അനുകൂലമാവാത്തതിനാല്‍ അതു നടപ്പായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+