കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിയുടെ പാനലിന് വന്‍വിജയം

  • By Staff
Google Oneindia Malayalam News

കൊച്ചി: എസ്എന്‍ഡിപി യോഗം ഭാരവാഹികളെ നിശ്ചയിക്കാന്‍ നടന്ന തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ പാനലിന് വന്‍വിജയം.

യോഗം പ്രസിഡന്റായി അഡ്വ.സി.കെ.വിദ്യാസാഗറും ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. കെ.എന്‍.സത്യപാലനാണ് വൈസ് പ്രസിഡന്റ്. എം.ബി.ശ്രീകുമാറിനെ ദേവസ്വം സെക്രട്ടറിയായി തിരഞ്ഞെടുത്തു.

രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ ഡിസംബര്‍ 30 ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം രാത്രി 10 മണിയോടെ പ്രഖ്യാപിച്ചു. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലിനെതിരേ മത്സരിച്ചവര്‍ക്ക് നാമമാത്രമായ വോട്ടുകളെ ലഭിച്ചുള്ളൂ. കൃത്രിമം നടന്നുവെന്ന് ആരോപിച്ച് ഇവര്‍ ഉച്ചയ്ക്കു ശേഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.

അഞ്ചു വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. ഇതുവരെ ഭരണസമിതിയുടെ കാലാവധി മൂന്നു വര്‍ഷമായിരുന്നു.

തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി നിയോഗിച്ച കമ്മീഷന്‍ അഡ്വ.എം.സി.മാധവനും അഡ്വ.കെ.രാധാകൃഷ്ണനും വോട്ടിങിന്റെ ആദ്യാവസാനം സ്ഥലത്തുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ അതിക്രമങ്ങളൊഴിവാക്കാന്‍ ശക്തമായ പൊലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X