രാജീവ് വാസുദേവന്‍ ടെക്നോപാര്‍ക്ക് തലവനാകും
തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്റെ പുതിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി (സിഇഒ)രാജീവ് വാസുദേവന്‍ നിയമിതനായേക്കും.
ബാംഗ്ലൂരിലെ മോട്ടോറോളയില്‍ ഉദ്യോഗസ്ഥനായ രാജീവിന്റെ നിയമനം സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് കരുതപ്പെടുന്നു. വ്യവസായ വകുപ്പ് അദ്ധ്യക്ഷന്‍ ടി.കെ.എ.നായരുടെ നേതൃത്വത്തിലുളള സെലക്ഷന്‍ കമ്മിറ്റി എട്ട് പേരുടെ ലിസ്റില്‍ നിന്നുമാണ് രാജീവിനെ തിരഞ്ഞെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള അനുമതി കൂടി കിട്ടിക്കഴിഞ്ഞാല്‍ രാജീവിന് നിയമനം ഉറപ്പാകും.
കെ.ജി.സതീഷ്കുമാര്‍ രാജിവച്ചതിനാലാണ് പുതിയ നിയമനം നടത്തേണ്ടി വന്നത്. ഇപ്പോള്‍ വി.ജെ.ജയകുമാറിനാണ് ടെക്നോപാര്‍ക്ക് സിഇഒയുടെ ചുമതല.












Click it and Unblock the Notifications