ബാലാനന്ദന്‍ സിഐടിയു പ്രസിഡന്റ്
ഹൈദരാബാദ്: സിഐടിയു അഖിലേന്ത്യാ പ്രസിഡന്റായി ഇ.ബാലാനന്ദന്‍ തിരഞ്ഞെടുക്കപ്പെട്ടു. എം.കെ.പാന്ഥെ വീണ്ടും ജനറല്‍ സെക്രട്ടറിയായി .
ഡിസംബര്‍ 31 ഞായറാഴ്ച ഹൈദരാബാദില്‍ സമാപിച്ച അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. രഞ്ജിത് ബസുവാണ് ട്രഷറര്‍.
12 വൈസ് പ്രസിഡന്റുമാരും 20 സെക്രട്ടറിമാരുമുള്‍പ്പടെ 35 അംഗ സെക്രട്ടറിയേറ്റും 117 അംഗ വര്‍ക്കിംഗ് കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. 470 അംഗ ജനറല്‍ കൗണ്‍സിലിനും രൂപം നല്‍കിയിട്ടുണ്ട്. ഏകകണ്ഠമായാണ് എല്ലാ തിരഞ്ഞെടുപ്പുകളും നടന്നത്. കേരളത്തില്‍ നിന്ന് 136 പേര്‍ ജനറല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications