കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: സമിതിയോഗം വെള്ളിയാഴ്ച

  • By Staff
Google Oneindia Malayalam News

ദില്ലി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠിക്കുന്ന വിദഗ്ദ സമിതി ജനവരി അഞ്ച് വെള്ളിയാഴ്ചയും ജനവരി ആറ് ശനിയാഴ്ചയുമായി യോഗം ചേരും.

ഭൂചലനം മൂലം ഡാമില്‍ വിള്ളലുണ്ടായതിനു ശേഷം ആദ്യമായാണ് സമിതി യോഗം ചേരുന്നത്. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ ജലനിരപ്പ് ഉയര്‍ത്തുന്നത് സംബന്ധിച്ച് അവസാന വട്ട ചര്‍ച്ച നടക്കുമെന്ന് കരുതപ്പെടുന്നു.

ബേബി ഡാമിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി സോയില്‍ ആന്റ് മെറ്റീരിയല്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ പഠനറിപ്പോര്‍ട്ട് യോഗത്തില്‍ സമര്‍പ്പിക്കും. ഡാമിലെ ജലനിരപ്പ് ഉയര്‍ത്തിയാലും ബേബിഡാമിന് കുഴപ്പമുണ്ടാവില്ലെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തലെന്ന് അറിയുന്നു. എന്നാല്‍ ബേബി ഡാമിന്റെ സുരക്ഷ മാത്രം മുന്‍നിര്‍ത്തിയാവില്ല ജലനിരപ്പ് ഉയര്‍ത്തുന്നത് സംബന്ധിച്ച് വിദഗ്ദസമിതി തീരുമാനമെടുക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X