Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യയില്‍ തൊടാന്‍ ആരെയും അനുവദിക്കില്ല: വാജ്പേയി

ദില്ലി:അയോധ്യയിലെ തര്‍ക്കപ്രദേശത്ത് തൊടാന്‍ ഒരു സംഘടനയെയും അനുവദിക്കില്ലെന്ന് വാജ്പേയി.

വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നല്കായി പ്രത്യേകം തയ്യാറാക്കിയ പുതുവത്സര സന്ദേശത്തിലാണ് വാജ്പേയി ഇക്കാര്യം സൂചിപ്പിച്ചത്. അയോധ്യയില്‍ ആരാധനാലയം തകര്‍ത്തത് ഹിന്ദുത്വത്തിന് നിരക്കുന്നതല്ല.കോടതിവിധിക്കെതിരായി അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനായി പാകിസ്ഥാനുമായി ഇനിയും ചര്‍ച്ചയ്ക്ക് തയാറാണ്.എന്നാല്‍ ചര്‍ച്ചയ്ക്കായി അനുകൂല സാഹചര്യമൊരുക്കേണ്ടത് ഇസ്ലമബാദാണ് .- വാജ്പേയി പറഞ്ഞു. ഭൂതകാലത്തിന്റെ ഭാരമില്ലാതെ ധൈര്യപൂര്‍വമായ നീക്കങ്ങളുമായി തെക്കനേഷ്യയുടെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി ശ്രമിക്കാമെന്ന് ജനവരി ഒന്നിന് പുറത്തിറക്കിയ പ്രധാനമന്ത്രിയുടെ പുതുവത്സര സന്ദേശത്തില്‍ പറയുന്നു.

പാകിസ്ഥാനുമായി ഉന്നതതല ചര്‍ച്ചയ്ക്കും ഇന്ത്യ തയാറാണ്. എന്നാല്‍ കശ്മീരില്‍ അക്രമം നടത്തുന്ന പാകിസ്ഥാനിലെ തീവ്രവാദി സംഘടനകളെ നിയന്ത്രിക്കുന്നതിനായി പാകിസ്ഥാന്‍ ഒന്നും ചെയ്യുന്നില്ല. പുതുവത്സരം മുറിവുണക്കാനുള്ള സമയമാണ്. കശ്മീരി ജനതയുടെ സമാധാനത്തിനായി എന്തു നടപടിയെടുക്കാനും സര്‍ക്കാര്‍ തയാറാണെന്ന് സന്ദേശത്തില്‍ പറയുന്നു.

ചരിത്രത്തിന്റെ തുടര്‍ച്ചയായി രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് കശ്മീരും രാമജന്മഭൂമി-ബാബറിമസ്ജിദ് പ്രശ്നവും. നാളേക്ക് മാറ്റിവയ്ക്കാതെ ഇവയ്ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി തന്റെ പുതുവത്സരദിന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+