കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി കാര്‍ണിവല്‍ ഇന്ന് സമാപിക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി നഗരം പുതുവത്സരാഘോഷ ലഹരിയില്‍ മുങ്ങിനില്‍ക്കെ കാര്‍ണിവല്‍ ദിനങ്ങള്‍ക്ക് ജനവരി ഒന്ന് തിങ്കളാഴ്ച സമാപനം.നഗരം കാത്തിരുന്ന കാര്‍ണിവല്‍ റാലി വൈകിട്ട് ഫോര്‍ട്ടുകൊച്ചിയില്‍ നടക്കും.ഗോവന്‍ കാര്‍ണിവലിനെ അനുസ്മരിപ്പിക്കുന്ന വര്‍ണശബളമായ റാലി കാണാന്‍ ഇന്ന് ഫോര്‍ട്ടുകൊച്ചിയിലെ തെരുവീഥികളില്‍ ആയിരങ്ങള്‍ തടിച്ചുകൂടും.

ഫോര്‍ട്ടുകൊച്ചി മൈതാനത്ത് നിന്നാരംഭിക്കുന്ന റാലി കടപ്പുറത്താണ് സമാപിക്കുക.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ നീങ്ങുന്ന റാലിയില്‍ വിവിധ ക്ലബുകള്‍ ഒരുക്കുന്ന ഫ്േളാട്ടുകള്‍ അണിനിരക്കും.തെയ്യം,കഥകളി,അമ്മന്‍കുടം,കോല്‍ക്കളി,ചവിട്ടുനാടകം,പരിചമുട്ടുകളി എന്നിവയും കാര്‍ണിവല്‍ റാലിക്ക് പ്രൗഡിയേറ്റും.പാശ്ചാത്യ സംഗീതത്തിന്റെ താളത്തിനൊപ്പം ചുവടുവയ്ക്കുന്ന യുവാക്കള്‍ കൂടിയാകുമ്പോള്‍ കൊച്ചിയുടെ ഉത്സവലഹരി പാരമ്യത്തിലെത്തും.

കൊച്ചിയിലെ 13ദേശീയ ജനവിഭാഗങ്ങളും വ്യത്യസ്ത മതവിഭാഗക്കാരും പങ്കെടുക്കുന്ന ആഘോഷമായ കാര്‍ണിവലിന് ഇത് പതിനാറാം വര്‍ഷമാണ്. കൊച്ചിയിലെ തൊണ്ണൂറോളം ക്ലബുകളാണ് കാര്‍ണിവലില്‍ പങ്കെടുക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X