ഡ്രീംവേള്‍ഡില്‍ കൂടുതല്‍ വിനോദങ്ങള്‍
ചാലക്കുടി: അതിരപ്പിള്ളിയിലെ ഡ്രീംവേള്‍ഡ് വാട്ടര്‍പാര്‍ക്കില്‍ മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി കൂടുതല്‍ വിനോദങ്ങള്‍ ഏര്‍പ്പെടുത്തുന്നു.
കാര്‍ റാലിയെ അനുസ്മരിപ്പിക്കുന്ന ഗോ-കാര്‍ട്ട്, പശ്ചാത്തലസംഗീതത്തിനനുസരിച്ച് പൊങ്ങിയും താഴ്ന്നും 40 അടി ഉയരത്തില്‍ നിന്നും താഴെ ജലനിരപ്പില്‍ തട്ടി തെന്നിമാറി ഓടുന്ന ഡ്രീം സ്പ്ലാഷ്, വ്യാളീമുഖത്തോടെ താളാത്മകമായി ചുറ്റിയടിക്കുന്ന ഡ്രാഗണ്‍ ട്വിസ്റര്‍, സ്പേസ് ഷട്ടില്‍, ജംപിങ് ഫ്രോക്ക് തുടങ്ങി ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ വിനോദങ്ങളാണ് തയാറാക്കുന്നത്.
പാര്‍ക്കിന്റെ നാലാംഘട്ട വികസനത്തിന് വേണ്ടിയുള്ള പദ്ധതികള്‍ തയാറായി വരികയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ എന്‍.എ.സണ്ണി, ജോയിന്റ് ഡയറക്ടര്‍ സൈമണ്‍ ഫ്രാന്‍സിസ് എന്നിവര്‍ അറിയിച്ചു.












Click it and Unblock the Notifications